പുകവലിക്കാര്‍ക്കായി അടച്ചിട്ട കാബിന്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ഫീസ് 10 ദീനാറാക്കി

കുവൈറ്റ് സിറ്റി: പൊതുസ്ഥലങ്ങളില്‍ പുകവലിക്കാര്‍ക്കായി അടച്ചിട്ട കാബിന്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് പരിസ്ഥിതി അതോറിറ്റി കുറച്ചു. ചതുരശ്ര മീറ്ററിന് 20 ദീനാറുണ്ടായിരുന്നത് 10 ദീനാറായാണ് കുറച്ചത്. പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ അബ്ദുല്ല അല്‍ അഹ്മദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

ഇതനുസരിച്ച് വാണിജ്യ സമുച്ചയങ്ങളിലും മറ്റും ഇത്തരം കാബിനുകള്‍ നിര്‍മിക്കുന്നതിന് ഇനിമുതല്‍ ചതുരശ്ര മീറ്ററിന് 10 ദീനാര്‍ എന്ന തോതില്‍ ഫീസ് മതിയാകും. ഫീസ് കൂടിയത് കാരണം പല സ്വകാര്യ സംരംഭകരും നിയമനടപടികള്‍ ഒഴിവാക്കുന്നതിന് മാത്രം കാബിനുകള്‍ സ്ഥാപിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഫീസ് കുറക്കുന്നതിലൂടെ ഇവയുടെ എണ്ണം വര്‍ധിക്കുമെന്നും അത് പരിസ്ഥിതി സംരക്ഷണത്തിന് ഗുണം ചെയ്യുമെന്നുമാണ് നിരീക്ഷണം. രാജ്യത്ത് സ്ത്രീകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും പുകവലി ശീലം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.തുറന്നസ്ഥലത്തെ പുകവലി ഒഴിവാക്കുന്നതിനാണ് കാബിന്‍ ലൈസന്‍സ് ഫീസ് കുറക്കുന്നത്.

Top