ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ എന്‍ജിനില്‍ പുക; യാത്രക്കാര്‍ പരിഭ്രാന്തരായി

കോഴിക്കോട്: യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ എന്‍ജിനില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിരുവമ്പാടിയില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്കു പോകുകയായിരുന്ന ബസിന്റെ എന്‍ജിനില്‍ നിന്നും കുന്നമംഗലം മുക്കം റോഡില്‍ മത്സ്യ മാര്‍ക്കറ്റിന് സമീപത്തു വച്ചായിരുന്നു പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തി പരിഭ്രാന്തരായ യാത്രക്കാരെ പുറത്തിറക്കാന്‍ സഹായിച്ചു. സമീപത്തെ കടയിലെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ചും മറ്റും തീ പടരാതെ മുന്‍കരുതല്‍ എടുത്തു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.

 

Top