ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പുക ; കുവൈറ്റ് എയര്‍വെയ്‌സ്‌ തിരിച്ചിറക്കി

kuwait

കുവൈറ്റ്: ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പുക ഉണ്ടായതിനെ തുടര്‍ന്ന് കുവൈറ്റ് എയര്‍വെയ്‌സ്‌ വിമാനം തിരിച്ചിറക്കി.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് തിരിച്ച 619ാം നമ്പര്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് അടിയന്തിരമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.

വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും യാത്രക്കാരെ ഒഴിപ്പിച്ചശേഷം പരിശോധിച്ച് സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

Top