വിമാനത്തിന്റെ കാബിനില്‍ പുക, യാത്രക്കാരെ അടിയന്തരമായി ഇറക്കി

പാറ്റ്‌ന: പാറ്റ്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ കാബിനില്‍ നിന്നു പുകയുയരുന്നതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഇറക്കി.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. വിമാനത്തില്‍ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം വാര്‍ത്ത വന്നതെങ്കിലും ഇന്‍ഡിഗോ പിന്നീട് ഇക്കാര്യം നിഷേധിച്ചു.

സംഭവത്തെ തുടര്‍ന്ന് ജിഎസ്ടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് തിരിച്ച കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ്, മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി എന്നിവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

Top