കാന്‍ബറ :ഐ പി എല്‍ ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ച് സ്റ്റീവ് സ്മിത്ത്. അജിങ്ക്യ റഹാനെ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനാവും. പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഓസിസ് നായക സ്ഥാനം സ്മിത്ത് നേരത്തെ രാജി വച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച് പന്ത് ചുരണ്ടുന്നതാണ് വിഡിയോയില്‍ കുരുങ്ങിയത്. ഇത് വിവാദമായതോടെ താനും അറിഞ്ഞുകൊണ്ടാണ് സംഭവം നടന്നതെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിക്കുകയും ചെയ്തിരുന്നു.


