ഷവോമിയുടെ പുതിയ സീരിസ് എംഐ പ്ലേ; പ്രത്യേകതകള്‍ അറിയാം

വോമിയുടെ പുതിയ സീരിസാണ് എംഐ പ്ലേ 10000-15000 റേഞ്ചിലുള്ള ഫോണുകളായിരിക്കും ഈ പരമ്പരയില്‍ എന്നാണ് സൂചന. ചൈനയില്‍ പുറത്തിറക്കിയ ഫോണിന്റെ വില ചൈനീസ് കറന്‍സി യുവാന്‍ 1,099 രൂപയാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ 11,000 രൂപയോളമായിരിക്കും.

ഫോണിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്

5.84 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌ക്രീനിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഉള്‌ലത്. 432 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. ഹീലിയോ പി32 ആണ്‌പ്രോസസ്സറ്. റാം ശേഷി 4ജിബിയാണ്. ഇത് സ്‌നാപ്ഡ്രാഗണ്‍ 600ന് തുല്യമാണ് എന്നാണ് ഹീലിയോ നിര്‍മ്മാതാക്കള്‍ മീഡിയ ടെക്ക് അവകാശവാദം ഉന്നയിക്കുന്നത്. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനം 12 എംപിയും, 2 എംപിയുമായിരിക്കും.

Top