മാറ്റങ്ങളോടെ സ്മാർട്ട്‌ ഫോണുകൾ

മാറ്റങ്ങൾക്കൊരുങ്ങി സ്മാർട്ട്‌ ഫോണുകൾ. 2021ല്‍ സ്മാര്‍ട്ട്ഫോണുകളില്‍ പതിനൊന്നു മാറ്റങ്ങൾ ആണ് സംഭവിച്ചേക്കാൻ പോകുന്നത്.സാംസങ്ങ്, മോട്ടോ എന്നിവര്‍ കഴിഞ്ഞവര്‍ഷം ഫോര്‍ഡബിള്‍ ഫോണ്‍ ഇറക്കിയെങ്കിലും അവയുടെ വില നാം പ്രതീക്ഷിക്കുന്നതിനെക്കാള്‍ അധികമാണ്. ഈ വര്‍ഷം ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ രംഗത്ത് ഇറങ്ങുന്നതോടെ ഇതിന്‍റെ വിലയില്‍ വലിയ മാറ്റം വന്നേക്കും.

ആപ്പിളിനെപ്പോലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കളും ഈ വര്‍ഷം ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ വീഡിയോ റെക്കോഡിംഗുമായി എത്തിയേക്കും. അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറ
ഇത്തരം സെല്‍ഫി ക്യാമറകള്‍ 2021 ല്‍ സാധാരണമായേക്കും. സാംസങ്ങ് ഗൂഗിള്‍ എന്നിവര്‍ ഇത്തരം ഒരു ഉദ്യമത്തിന്‍റെ അവസാനഘട്ടത്തിലാണ്. 2021 ല്‍ ആന്‍ഡ്രോയ്ഡ് 11 ഒട്ടുമിക്ക ഫോണുകളുടെയും അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റമായി മാറും.

വലിയ ബാറ്ററി ശേഷി2020യില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ശരാശരി ബാറ്ററി ശേഷി 4000എംഎഎച്ചാണ്. ഇത് 6000 എന്ന ശരാശരിയിലേക്ക് 2021ല്‍ എത്തിയേക്കാം.കൂടുതല്‍ ഫോണുകളില്‍ 144 ഹെര്‍ട്സ് റീഫ്രഷ് റൈറ്റ്. ചെറിയ സ്ക്രീന്‍ ഉള്ള കോംപാക്ട് സ്മാര്‍ട്ട് ഫോണുകള്‍. 108 എംപി ക്യാമറ ഫോണുകള്‍
ഇപ്പോള്‍ തന്നെ ഷവോമി 10 ഐ പോലുള്ള ഫോണുകള്‍ ഇത്തരം ക്യാമറയുമായി വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപകമാകും.

Top