100 മെഗാ പിക്‌സല്‍ ക്യാമറകളുമായി സ്മാര്‍ട്ട്ഫോണ്‍ പ്രോസസ്സറുകള്‍

192 മെഗാപിക്‌സല്‍ വരെയുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുളള ശേഷിയുമായി സ്മാര്‍ട്ട്ഫോണ്‍ പ്രോസസ്സറുകള്‍. ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ പ്രോസസ്സറായ സ്നാപ്ഡ്രാഗണിന്റെ നിര്‍മാതാക്കളായ ക്യുവല്‍കോമാണ് ഈ ഹൈക്ക്വോളിറ്റി ക്യാമറകള്‍ക്ക് പിന്നില്‍. 64 മെഗാ പികസല്‍ ക്യാമറയുള്ള ഫോണുകള്‍ ഈ വര്‍ഷം മാര്‍ക്കറ്റിലെത്തിയേക്കാമെന്നാണ് ക്യുവല്‍കോമിന്റെ സീനിയര്‍ പ്രോഡക്ട് മാനേജ്മെന്റ് അവകാശപ്പെടുന്നത്.

ഇതോടെ കുഞ്ഞന്‍ ഫോണുകളില്‍ 100 മെഗാപിക്സലിലധികം ശേഷിയുള്ള ക്യാമറകള്‍ സാധ്യമാകുമെന്നുള്ള വലിയ സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ പ്രോസസറുകളില്‍ വരുന്ന മാറ്റം ഫോണ്‍ ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലേക്കുള്ള ചുവടുവെയ്പ്പായിരിക്കും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കരുത്തനായ ക്യാമറ 48 മെഗാപിക്സലിന്റേതാണ്.

Top