മൈക്രോമാക്‌സിന്റെ 5000mAh ബാറ്ററിയോടുകൂടിയ ഭാരത് 5 പ്രോ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കി

ന്ത്യയുടെ സ്വന്തം ബ്രാന്‍ഡായ മൈക്രോമാക്‌സ് പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് മൈക്രോമാക്‌സ് ഭാരത് 5 പ്രോ അവതരിപ്പിച്ചത്. മൈക്രോമാക്‌സ് ഭാരത് 5 പ്രോയുടെ (3ജിബി റാം, 32 ജിബി സ്റ്റോറേജ്) വില 7,999 രൂപയാണ്.

5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഫെയ്‌സ് അണ്‍ലോക്ക്, സെല്‍ഫി ക്യാമറ എല്‍ഇഡി ഫ്‌ലാഷ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ഭാരത് 5 പ്രോയില്‍ ആന്‍ഡ്രോയ്ഡ് നൗഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം.

5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ചു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, രണ്ടു ക്യാമറയ്ക്കും എല്‍ഇഡി ഫ്‌ലാഷ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Top