സ്മാര്‍ട്ട് ഫോണുകളില്‍ ഇനി മുതല്‍ ആര്‍ത്തവ ഇമോജിയും

ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും. മാര്‍ച്ച് മാസത്തോടെ ഇമോജികള്‍ക്കൊപ്പം ആര്‍ത്തവ തുള്ളിയും എത്തും. നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് അടയാളം.

യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്‌ഫോണുകളില്‍ വരുന്നത്. തന്റെ ആര്‍ത്തവകാലമാണെന്ന് ഒരു സ്ത്രീക്ക് ഇതിലൂടെ വ്യക്തമാക്കുവാന്‍ സാധിക്കും.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട് ആ സമയം അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ അത്തരത്തിലുള്ള അനാവശ്യ പ്രശ്നങ്ങള്‍ ഒഴിപ്പിച്ച് സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയും എന്നാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Top