ഉപഭോക്താക്കള്‍ക്കായി കുറഞ്ഞ വിലയില്‍ ഒപ്പോ A71 ; വിപണിയില്‍ എത്തി

OPPO

കുറഞ്ഞ വിലയില്‍ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ Oppo A71 വിപണിയില്‍. ഫോണിന്റെ വിപണി വില 9990 രൂപയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നി സൈറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങിക്കാവുന്നതാണ്. 5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .1.8GHz octacore Qualcomm Snapdragon പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ 720×1280 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .

3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും പ്രധാന സവിശേഷതകള്‍ തന്നെയാണ്. 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത് .Android 7.1 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. 3000mAhന്റെ കരുത്താര്‍ന്ന ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .15 മണിക്കൂര്‍ മുതല്‍ 19 മണിക്കൂര്‍ വരെ നില്‍ക്കുന്ന ബാറ്ററിയാണ് ഇതിനുള്ളത്.

Top