ആന്‍ഡ്രോയ്ഡ് സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്തി ഫോണ്‍ കൂടുതല്‍ സ്മാര്‍ട്ടാക്കാം

SMARTPHONE

കാലങ്ങളായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇതിന്റെ അടിസ്ഥാന സെറ്റിംഗ്‌സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഫോണ്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറും.

Gboard ആപ്പ് ഉപയോഗിക്കുന്നവരാണ് ഉപഭോക്താക്‌ളില്‍ കൂടുതല്‍. ഇത് ഉപയോഗിച്ച് വേഗത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക്‌ പോലും സംഖ്യകള്‍ വരുമ്പോള്‍ വേഗത കുറയാറുണ്ട്. സംഖ്യകള്‍ പ്രത്യേക വരിയായി ചേര്‍ത്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാകും. അതിന് ചെയ്യേണ്ടത് ഇത്രമാത്രം.

വലിയ ഡിസ്‌പ്ലേയുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കീബോര്‍ഡില്‍ നിന്ന് സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തെത്തുന്നത് ബുദ്ധിമുട്ടായിരിക്കും. അതേസമയം ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് അഡ്രസ്സ് ബാര്‍ താഴ്ഭാഗത്തേക്ക് കൊണ്ടുവരാനാകും.

ഇതിനായി ഗൂഗിള്‍ ക്രോം ആപ്പ് ഓപ്പണ്‍ ചെയ്ത് അഡ്രസ്സ് ബാറില്‍ ‘chrome://flags’ എന്ന് ടൈപ്പ് ചെയ്ത്‌ ഇനി സെറ്റിംഗ്‌സില്‍ നിന്ന് ക്രാം ഹോം ആന്‍ഡ്രോയ്ഡ് എടുത്ത് അതില്‍ നിന്ന് ഫൈന്‍ഡ് ഇന്‍ പേജ് തിരഞ്ഞെടുക്കാം. സെറ്റിംഗ്‌സിലേക്ക് തിരികെ പോകുന്നതിന് home എന്ന് സെര്‍ച്ച് ചെയ്ത്‌ ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് എനേബിള്‍ സെലക്ട് ചെയ്യുക.

ഓട്ടോ ലോക്ക് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകും. ബാറ്ററിയുടെ ഉപയോഗം കാര്യക്ഷമാക്കുന്നതിനുള്ള ഫീച്ചറാണ് ഡോസ് ഓഫ് മോഡ്. എന്നാല്‍ ഇത് പലപ്പോഴും ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യാറുള്ളത്. അതുകൊണ്ട് മോഡ് നിര്‍ജ്ജീവമാക്കുക.

ആന്‍ഡ്രോയ്ഡിലെ സുരക്ഷാ സംവിധാനമാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട്. ഗൂഗിള്‍ പ്ലേയുള്ള എല്ലാ ഉപകരണങ്ങളിലും ഇതുണ്ട്. കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റായി നമ്മുടെ ഡാറ്റയും ഫോണും ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് സുരക്ഷിതമാക്കി വയ്ക്കുന്നു. ഇത് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സെക്യൂരിറ്റി ഓപ്ഷന്‍ ഓണ്‍ ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ കൂടുതല്‍ സ്മാര്‍ട്ടായി ഉപയോഗിക്കാം.

Top