ഇന്ത്യയില്‍ അവതരിപ്പിച്ച ‘ഹോണര്‍ ലൈറ്റ് 10’; പ്രത്യേകതകള്‍ ഇവയൊക്കെയാണ്

വാവ്വേയുടെ സ്മാര്‍ട്ട്‌ഫോണ്‍ സബ് ബ്രാന്റായ ഹോണറിന്റെ പുതിയ ഫോണാണ് ഹോണര്‍ ലൈറ്റ് 10. ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്.

കീരിന്‍ 710 പ്രോസസ്സറോടെ എത്തുന്ന ഫോണിന് നോച്ച് ഡിസ്‌പ്ലേയാണുള്ളത്. 13,999 രൂപയിലായിരിക്കും ഫോണിന്റെ വില തുടങ്ങുന്നത്.
4ജിബി റാം+ 64ജിബി സ്റ്റോറേജ് പതിപ്പിന് പുറമേ. 6ജിബി റാം +64ജിബി സ്റ്റോറേജ് പതിപ്പും ഫോണിനുണ്ട്.

ബ്ലൂ, സ്‌കൈ ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിന്നില്‍ ഉള്ളത്. 13എംപിയാണ് ഫോണിന്റെ പ്രൈമറി ലൈന്‍സ്. 2എംപിയാണ് സെക്കന്ററി ലെന്‍സ്. ഫോണിന് മുന്നില്‍ 24 എംപി എഐ സെല്‍ഫി ക്യാമറയുണ്ട്. ഫോണിന്റെ ഗ്രാഫിക്ക് പ്രോസ്സസര്‍ യൂണിറ്റായ ടര്‍ബോ 2.0 മികച്ച പ്രകടനം നല്‍കും എന്നാണ് കമ്പനി പറയുന്നത്.

Top