3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണ്‍ ബാറ്ററികള്‍ ഉടന്‍

3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കാര്‍നഗി മെലണ്‍ സര്‍വ്വകലാശാലയിലെയും മിസ്സോറി ടെക്‌നിക്കല്‍ സര്‍വ്വകലാശാലയിലെയും ചില ഗവേഷകരാണ് ഇത്തരമൊരു സാങ്കേതിക വിദ്യ കൊണ്ടുവരാന്‍ പോകുന്നതിന്റെ പിറകില്‍. ലീഥിയം അയണ്‍ ബാറ്ററികളുടെ ഇലക്‌ട്രോഡുകള്‍ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.

സാധാരണ ബാറ്ററികളില്‍ മുപ്പത് ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ ഇലക്‌ട്രോഡുകള്‍ പലപ്പോഴും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാറില്ല. എന്നാല്‍ ഇതിന് ശാശ്വതമായ ഒരു പരിഹാരം 3ഡി പ്രിന്റിങ്ങില്‍ നിര്‍മ്മിച്ച ഈ ബാറ്ററികള്‍ കൊണ്ടുവരും എന്ന് ഇവര്‍ പറയുന്നു. പരമാവധി ഇലക്‌ട്രോഡിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഉതകുന്ന രീതിയിലുള്ള ഒരു നിര്‍മാണ പ്രക്രിയയാണ് ഇതിലൂടെ കൊണ്ടുവരിക.

Top