സ്മാർട്ട്‌ ഫോൺ ആപ്ലിക്കേഷനുകൾ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SMARTPHONE

ന്ന് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല. അതിൽ തന്നെ ആവിശ്യത്തിനും അനാവശ്യത്തിനുമെല്ലാം നിരവധി ആപ്ലിക്കേഷനുകളും ഡൌൺലോഡ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ സ്മാർട്ട്‌ ഫോണുകളിലേക്ക് ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കമ്പ്യൂട്ടർ സെക്യൂരിറ്റി ഏജൻസിയായ കമ്പ്യൂട്ടർ റെസ്പോൺസ് എമർജൻസി ടീം. സൈബർ സെക്യൂരിറ്റി കാര്യത്തിൽ പാലിക്കേണ്ട ശ്രദ്ധയെ കുറിച്ചാണ് അവർ പറയുന്നത്.

ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഔദ്യോഗിക ആപ് സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക, ദീര്‍ഘനാളുകളായി ഉപയോഗമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക,
റിവ്യൂകള്‍ വായിച്ച് ആപ്ലിക്കേഷനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ മനസിലാക്കുക, പ്രത്യേകിച്ച് ആപ്ലിക്കേഷന്റെ നിര്‍മാതാക്കളെക്കുറിച്ച്. ഷോപ്പിംഗ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക, ഇ- മെയിലുകളില്‍ ലഭിക്കുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്, സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്, ആപ്ലിക്കേഷന്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ദിവസം പരിശോധിക്കുക ഇവയെല്ലമാണ് ആപ്ലിക്കേഷണുക ഡൌൺലോഡ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഒപ്പം ലോകമാകെ ഒക്ടോബര്‍ മാസം നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അവേയര്‍നെസ് മാസമായി ആചാരിക്കുകയും ചെയ്യുന്നുണ്ട്.

Top