നിരീക്ഷണത്തിനായി കുട്ടികള്‍ക്കു സ്മാര്‍ട്ട് വാച്ചുകള്‍; ജര്‍മ്മനിയില്‍ നിരോധനം

സ്മാര്‍ട്ട് വാച്ചുകള്‍ കുട്ടികള്‍ കെട്ടേണ്ട എന്നതാണ് ജര്‍മ്മനിയിലെ ടെലികോം അതോറിറ്റിയുടെ തീരുമാനം.

മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കുട്ടികള്‍ക്കായുള്ള സ്മാര്‍ട്ട് വാച്ച് വില്‍പന ജര്‍മ്മനിയില്‍ നിരോധിച്ചത്.

കുട്ടികളെ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ജര്‍മനിയുടെ സുരക്ഷാ നിരീക്ഷണ നിയമങ്ങള്‍ക്കു എതിരാണെന്നുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം.

ഇതിനോടകം നിരവധി വാച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നു ജര്‍മ്മനിയിലെ ടെലികോം നിയന്ത്രണാധികാര സമിതിയായ ഫെഡറല്‍ നെറ്റ് വര്‍ക്ക് ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഏജന്‍സി കുട്ടികള്‍ക്കായുള്ള ‘ടോക്കിങ് ഡോള്‍’ കളിപ്പാട്ടത്തിന്റെ വിതരണം നിരോധിച്ചിരുന്നു.

കളിപ്പാട്ടം ഹാക്ക് ചെയ്തു സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എജന്‍സിയുടെ നടപടി.

ഇത്തരം ആപ്ലിക്കേഷനിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ചുറ്റുപാടു നടക്കുന്നതെല്ലാം കേള്‍ക്കാന്‍ സാധിക്കും.

അതേസമയം ഇത്തരം ഉപകരണങ്ങള്‍ നിരോധിത ട്രാന്‍സ്മിറ്ററുകളായാണു പരിഗണിക്കുന്നതെന്നു ഫെഡറല്‍ നെറ്റ് വര്‍ക്ക് ഏജന്‍സി പ്രസിഡന്റ് ജോചന്‍ ഹോമന്‍ പറഞ്ഞു.

അഞ്ച് വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ ജര്‍മ്മന്‍ വിപണിയില്‍ ലഭ്യമാണ്.

ഇവ എത്രയും പെട്ടെന്നു നശിപ്പിക്കണമെന്നു ടെലികോം അതോറിറ്റി മാതാപിതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top