സ്മാര്‍ട്ട് വാച്ച് ‘ഹ്യുവായ് വാച്ച് 2 പ്രോ’ ചൈനീസ് വിപണിയില്‍

പുതിയ സ്മാര്‍ട്ട് വാച്ചായ ‘ഹ്യുവായ് വാച്ച് 2 പ്രോ’ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു.

തികച്ചും പുതിയ ഉത്പന്നം ആണെങ്കിലും ഡിസൈനില്‍ ‘ഹ്യുവായ് വാച്ച് 2’ ക്ലാസ്സിക്കിന് സമാനമാണ്.

സിം സപ്പോര്‍ട്ടോടു കൂടിയാണ് ‘ഹ്യുവായ് വാച്ച് 2 പ്രോ’ എത്തുന്നത് എന്നതാണ് പ്രധാന സവിശേഷത.

കൂടാതെ വാച്ച് ആന്‍ഡ്രോയ്ഡ് വിയര്‍ 2.0യുടെ ചൈനീസ് പതിപ്പാണ് ഇതെന്നും കമ്പനി പറഞ്ഞു.

പുതിയ വാച്ച് 2 പ്രോയില്‍ 4ജി/3ജി/2ജി സിം സപ്പോര്‍ട്ട് ചെയ്യും. കൂടാതെ ബ്ലൂടൂത്ത്, വെഫൈ, ജിപിഎസ്, എന്‍എഫ്‌സി കണക്ഷനോടെയാണ്‌ പുതിയ വാച്ച് എത്തുന്നത്.

ഗൊറില്ല ഗ്ലാസ്സോടു കൂടിയ 1.2 ഇഞ്ച് അമോലെഡ് റൗണ്ട് സ്‌ക്രീനാണ് ‘ഹ്യുവായ് വാച്ച് 2 പ്രോ’യില്‍ ഉപയോഗിച്ചിരിക്കുന്നത്.

ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 21004 കോര്‍ പ്രോസസര്‍ , 768 എംബി റാം, 4ജിബി റോം എന്നിവയും ഉള്‍പ്പെടുന്നു.

420എംഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാച്ച് ഒപി68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റസ് റേറ്റിങ്ങോടെയാണ് എത്തുന്നത്.

3ആക്‌സിസ് ഗ്രാവിറ്റി അക്‌സിലറേഷന്‍ സെന്‍സര്‍, 3 ആക്‌സിസ് ഗിറോസ്‌കോപ് സെന്‍സര്‍, 3ആക്‌സിസ് കോംപസ്സ് ജിയോമാഗ്‌നറ്റിക് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രഷര്‍ സെന്‍സര്‍, കപ്പാസിറ്റീവ് സെന്‍സര്‍, ആംബിയന്റ ലൈറ്റ് സെന്‍സര്‍ എന്നിവയാണ് വാച്ചിന്റെ മറ്റ്‌ സവിശേഷതകള്‍.

ജെഡി.കോമില്‍ നിന്നും ഹ്യുവായ് വാച്ച് 2 പ്രോ വാങ്ങാവുന്നതാണ്.

2588 യുവാന്‍ (ഏകദേശം 25,343 രൂപ) ആണ് വാച്ചിന്റെ വില.

ഹ്യുവായ് വാച്ച് 2 പ്രോ മറ്റു രാജ്യങ്ങളില്‍ എപ്പോള്‍ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top