ഷവോമിയുടെ ‘എംഐ നോട്ട് 7 പ്രോ’; പ്രത്യേകതകള്‍ ഇവയൊക്കെ. . .

ന്യൂഡല്‍ഹി: ഷവോമിയുടെ ഏറ്റവും പുതിയ ഫോണ്‍ ഷവോമി എംഐ നോട്ട് 7 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ഫോണിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസിനുള്ളത്. ഡിസൈനില്‍ പുതിയ കോണ്‍സെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരീസില്‍ നല്‍കിയിരിക്കുന്നത്.

2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയര്‍ ഗ്ലോസി ഫിനിഷാണ് നോട്ട് 7 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്. നെപ്റ്റിയൂണ്‍ ബ്യൂ, നെബൂല റെഡ്, ക്ലാസിക് സ്‌പൈസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

യൂണിഗ്ലാസ് ബോഡി ഫോണിന്റെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്. യുഎസ്ബി ആദ്യമായി സി ടൈപ്പാണ്. എന്നാല്‍ ഓഡിയോ ജാക്കറ്റും, ഐആ4 ബ്ലാസ്റ്ററും നില നിര്‍ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം.

Top