സ്മാര്‍ട്ട് ഫോണായ വണ്‍പ്ലസ് 7 ഉടന്‍ വിപണിയില്‍

സ്മാര്‍ട്ട്‌ ഫോണായ വണ്‍പ്ലസ് ഉടന്‍ വിപണിയില്‍ എത്തും. വണ്‍പ്ലസിന്റെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ ടീസര്‍ കമ്പിനി നേരത്തെ പുറത്തുവിട്ടിരുന്നു. വളരെ ഫാസ്റ്റും സ്മൂത്തുമായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.

വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇത്തവണ വണ്‍പ്ലസ് വിപണിയില്‍ എത്തിക്കുന്നത്. ഒക്‌സിജന്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന് ഏറെ മാറ്റങ്ങളുമായാണ് വണ്‍പ്ലസ് 7 എത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ് സെറ്റായിരിക്കും ഫോണിനുണ്ടായിരിക്കുക.

Top