smart phone – m phone

3500 കോടി രൂപ മുതല്‍മുടക്കില്‍ മലയാളികളുടെ നേതൃത്വത്തില്‍ തുടങ്ങിയ മാംഗോ മൊബൈല്‍ പുറത്തിറങ്ങി. ഐ ഫോണിനെ വെല്ലാന്‍ മാംഗോ ഫോണ്‍ അഥവാ എംഫോണ്‍ എന്നാണു പേര്. മാങ്ങയാണ് മൊബൈല്‍ കമ്പനിയുടെ മുദ്ര.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എം ഫോണിന്റെ ആറുമോഡലുകളും സ്മാര്‍ട്ട് വാച്ചുമാണ് പുറത്തിറക്കിയത്. ഓണ്‍ൈലനില്‍ വില്‍പന തുടങ്ങിയിരിക്കുന്ന ഫോണ്‍ വൈകാതെ സംസ്ഥാനത്തെ വിപണികളിലുമെത്തും.

11,999 രൂപയുടെ എം ഫോണ്‍ ഫൈവ് എസ് മുതല്‍ 39,999 രൂപയുടെ എം ഫോണ്‍ 11 പ്ലസ് വരെയുള്ള ആറുമോഡലുകള്‍. പുറമേ എം ടു എന്ന സ്മാര്‍ട് വാച്ചുമാണ് പുറത്തിറക്കിയത്. ഇപ്പോള്‍ ഓണ്‍ലൈനിലാണ് വില്‍പന.

താമസിയാതെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഫോണ്‍ നേരിട്ട് വാങ്ങാം. സംസ്ഥാനവ്യാപകമായി സര്‍വീസ് സെന്റുകളും ഒരുങ്ങും. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ ചൈനയിലെ ഫാക്ടറിയിലാണ് ഫോണ്‍ നിര്‍മിക്കുന്നതെന്ന് കമ്പനി ഉടമകള്‍ പറഞ്ഞു.

ഈ വര്‍ഷം പകുതിയോടെ എം പാഡും വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. വിലകൂടിയ മോഡലുകളില്‍ ഒക്ടാകോര്‍ പ്രോസസറാണ്. വിവിധ സീരിസുകളിലായി വയര്‍ലെസ് ചാര്‍ജര്‍ ഉള്ള ഫോണുകളും 21 മെഗാപിക്‌സല്‍ ക്യാമറയും 4 ജിബി റാമും ഉള്ള ഫോണുകളും ലഭ്യമാണ്. കല്‍പറ്റ മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ബ്ലൂടൂത്ത്, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ബാങ്ക്, സെല്‍ഫി സ്റ്റിക്ക് എന്നിവയും ചേര്‍ത്താണു ലഭിക്കുക. എംഫോണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡ് കൊറിയന്‍ സാങ്കേതികവിദ്യയോടെ ത്രീഡി, 4 ജിയും ഈ ഹാന്‍ഡ്‌സെറ്റുകളിലുണ്ട്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം നില്‍ക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംബി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസും സവിശേഷതകളാണ്. പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രിഡി കാണാം. ത്രീ ജിബി റാമും 32 ജിബി മെമ്മറിയുമുണ്ട്. മെമ്മറി കാര്‍ഡിട്ട് 128 ജിബി വരെ വികസിപ്പിക്കാം. എട്ട് എംപി സെല്‍ഫി ക്യാമറയുമുണ്ട്.

Top