സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍

പഭോക്താക്കള്‍ക്ക് മികവാര്‍ന്ന വില്‍പനാന്തര സേവനങ്ങള്‍ ഉറപ്പ് വരുത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍.

സുസൂക്കി ഡയഗ്‌നോസ്റ്റിക് സിസ്റ്റം മൊബൈല്‍ ആപ്പ് (SDSM), QR കോഡ് മുഖേനയാണ് പ്രവര്‍ത്തിക്കുക.

മള്‍ട്ടിഫംങ്ഷന്‍ ഗൊജ് (MFJ) ല്‍ നല്‍കിയിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് എഞ്ചിന്‍ വിവരങ്ങള്‍ ഔദ്യോഗിക സര്‍വീസ് ജീവനക്കാര്‍ക്ക് ഇമെയില്‍ വഴി SDSM ആപ്പ് അയച്ചു നല്‍കും.

സര്‍വീസ് വേളയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി എഞ്ചിന്‍ വിവരങ്ങള്‍ നേടുന്നതിന് പകരമാണ് SDSM ആപ്പിന്റെ പ്രവര്‍ത്തനം. ഇത് സര്‍വീസ് സമയം ഗണ്യമായി വെട്ടിച്ചുരുക്കമെന്നാണ് സുസൂക്കി പറയുന്നത്.

മള്‍ട്ടിഫംങ്ഷന്‍ ഗൊജിന് ഒപ്പമുള്ള എല്ലാ ഫ്യൂവല്‍ഇഞ്ചക്ടഡ് സുസൂക്കി എഞ്ചിനുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കും. നിലവില്‍ ഐഫോണുകള്‍ക്കാണ് സുസൂക്കി ഡയഗ്‌നോസ്റ്റിക് സിസ്റ്റം മൊബൈല്‍ ആപ്പിനെ കമ്പനി ലഭ്യമാക്കുന്നത്.

അതേസമയം, SDSM ആന്‍ഡ്രോയ്ഡ് ആപ്പും സുസൂക്കി ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരങ്ങള്‍.

Top