ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയില്‍

വോമിയുടെ പുതിയ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയില്‍. ഇത് ആദ്യമായാണ് ഷവോമി ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ അവതരിപ്പിരിക്കുന്നത്.

വെള്ളയിലും, മറ്റു നിറങ്ങളിലും പ്രകാശം പരത്തുന്നതാണ് ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍. ഇവ എംഐ ഹോം ആപ്പ്, ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.

പതിനൊന്ന് വര്‍ഷത്തെ കാലാവധിയാണ് ഷവോമി സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍ക്ക് അവകാശപ്പെടുന്നത്. ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമിലൂടെ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും.

Top