സ്മാര്‍ട്ട് കാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്; ബിഎസ്എന്‍എല്ലുമായി കൈകോര്‍ക്കുന്നു

സ്മാര്‍ട്ട് കാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്ലുമായി (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

മെഷീന്‍ ടു മെഷീന്‍’ ആശയവിനിമയം ലക്ഷ്യമിട്ട് കാറുകളില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ടാറ്റ ഘടിപ്പിക്കുമെന്നാണ് സൂചന.
പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇതിനോടകം അഞ്ചുലക്ഷം സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ടാറ്റയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ സ്മാര്‍ട്ട് കാറുകള്‍ എപ്പോള്‍ വിപണിയിലെത്തുമെന്നതിനെപ്പറ്റി കമ്പനി വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.

Top