ചെള്ളുപനി; സംസ്ഥാനത്ത് മരണം രണ്ടായി

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം സംസ്ഥാനത്ത് ചെള്ളുപനി കേസുകളും ഉയരുന്നു. തിരുവനന്തപുരത്ത് മാത്രം രണ്ട് പേരാണ് ചെളള് പനി ബാധിച്ച് മരിച്ചത്. പാറശാല സുബിത ആണ് ഇന്ന് മരിച്ചത്. 38 വയസ്സായിരുന്നു. നേരത്തെ വർക്കലയിൽ 15 വയസുകാരി ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു. വർക്കല ചെറുന്നിയൂർ പന്തുവിളയിൽ ‌അശ്വതി ആണ് മരണപ്പെട്ടത്. ഈ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചു.

അശ്വതിക്ക് ഒരാഴ്ച മുൻപ് പനിയും ഛർദ്ദിയും ബാധിച്ചിരുന്നു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പനിക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് നൽകി വിട്ടയച്ചതിന് തൊട്ടടുത്ത ദിവസം അശ്വതി കുഴഞ്ഞുവീണു. അതിന് പിന്നാലെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എലി, പൂച്ച എന്നീ മൃഗങ്ങൾ വഴിയാണ് ചെള്ള് പനി പടരുന്നതെന്നാണ് കണ്ടെത്തൽ. ഇവയുടെ മേലുള്ള ചെള്ളുകൾ മനുഷ്യരിലേക്ക് കയറുന്നതോടെയാണ് ചെള്ള് പനി ബാധിക്കുന്നത്.

Top