നാല് സബ് മീറ്റര്‍ ഗണത്തിലുള്ള ചെറു എസ് യു വിയുമായി ജീപ്പ്

jeep

നാല് സബ് മീറ്റര്‍ ഗണത്തിലുള്ള ചെറു എസ് യു വിയുമായി ജീപ്പ് ഇന്ത്യയില്‍. നിലവില്‍ കോമ്പസ് എസ്‌യുവിയാണ് ജീപ്പ് നിരയിലെ തുടക്കക്കാരന്‍. മാരുതി സുസൂക്കി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവര്‍ക്കുള്ള ജീപിന്റെ മറുപടിയാണ് പുതിയ സബ് നാലു മീറ്റര്‍ എസ്‌യുവി.

ചെറു എസ്‌യുവിക്ക് പിന്നാലെ മൂന്നു നിരയുള്ള പുത്തന്‍ ഇടത്തരം എസ്‌യുവിയും ജീപ്പ് നിരയില്‍ അണിചേരും. റെനഗേഡിന്റെ അടിത്തറയില്‍ ചെറു എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനായിരുന്നു ജീപ്പ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പുതിയ എസ്‌യുവിയുടെ സ്വഭാവ സവിശേഷതകളോടു നീതി പുലര്‍ത്താന്‍ ഭാരം കൂടിയ റെനഗേഡ് അടിത്തറയ്ക്ക് സാധിക്കില്ലെന്നു കമ്പനി തിരിച്ചറിഞ്ഞു. ഈ അവസരത്തിലാണ് ഫിയറ്റ് പാണ്ടയിലേക്കു ജീപ്പ് കണ്ണെത്തിച്ചത്. നാലു വീല്‍ ഡ്രൈവുള്ള പാണ്ടയെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ രൂപകല്‍പന. അതേസമയം ഓഫ്‌റോഡ് ശേഷി വെളിപ്പെടുത്തുന്ന ‘ജീപ്പ് ഡിസൈന്‍’ ശൈലി എസ്‌യുവി പിന്തുടരുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

jeep-1

jeep-1

[caption

ഇന്ത്യയില്‍ ജീപിന്റെ ബജറ്റ് പരിവേഷമാണ് കോമ്പസ് എസ്‌യുവി. ബജറ്റ് നിരയിലേക്കു കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സമീപഭാവിയില്‍ റെനഗേഡും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.

ഇവയ്ക്ക് പുറമെ നാലു വൈദ്യുത മോഡലുകളെയും പത്തു പ്ലഗ്ഇന്‍ ഹൈബ്രിഡ് മോഡലുകളെയും ഇന്ത്യയ്ക്കു വേണ്ടി കമ്പനി ആലോചിക്കുന്നുണ്ട്. 2022 ഓടെ വൈദ്യുത മോഡലുകള്‍ ഇന്ത്യയില്‍ എത്തും. ഇതേകാലയളവില്‍ റാംഗ്‌ളര്‍ പിക്കപ്പ്, ഗ്രാന്‍ഡ് വാഗണീര്‍ മോഡലുകളും ജീപ്പ് നിരയില്‍ അണിനിരക്കും.

ആഗോള ജീപ്പ് നിരയില്‍ റെനഗേഡിനും താഴെയാണ് പുതിയ ചെറു എസ്‌യുവിയുടെ സ്ഥാനം. പുതുതലമുറ ഫിയറ്റ് പാണ്ട, ഫിയറ്റ് 500 മോഡലുകളുമായി ജീപ്പ് എസ്‌യുവി അടിത്തറ പങ്കിടും.

Top