ചെറു നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്ക് വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചതോടെ ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ നിരക്ക് വര്‍ധനയെ ആശ്വാസത്തോടെ കാണുന്നവരുമുണ്ട്. മാസങ്ങളായി തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താമസിയാതെ കൂട്ടിയേക്കും.

എന്‍എസ് സി, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശയാണ് വര്‍ധിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായനിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചു വരുന്നത്.

ബോണ്ടില്‍ നിന്നുള്ള ആദായത്തില്‍ വര്‍ധനയുണ്ടായിട്ടും ഏപ്രില്‍- ജൂണ്‍ പാദത്തില്‍ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടിയിരുന്നില്ല. അടുത്ത പാദത്തില്‍ പലിശ 10 മുതല്‍ 20 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

Top