small camera

രീരത്തില്‍ കുത്തിവെയ്ക്കാവുന്ന ക്യാമറ അതു മാത്രമോ വെറുമൊരു ഉപ്പുതരിയോളം വലിപ്പമേയുള്ളു ഇതിന്. കേട്ടപ്പോള്‍ ഞെട്ടിയല്ലേ എന്നാല്‍ ഒരു സംഘം ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ ത്രീഡി പ്രിന്റിങ് ഉപയോഗിച്ചാണ് ഈ ക്യാമറ രൂപപ്പെടുത്തുന്നതിയിരിക്കുന്നത്.

ആന്തരീകാവയവങ്ങളുടെ നിരീക്ഷണത്തിനായുള്ള എന്‍ഡോസ്‌കോപ് ക്യാമറയായും രഹസ്യ നിരീക്ഷണ ക്യാമറയായും ഈ കുഞ്ഞന്‍ ക്യാമറ ഉപയോഗിക്കാന്‍ കഴിയും.

ഒരു മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നുലെന്‍സുള്ള ക്യാമറ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ( University of Stuttgart) ഗവേഷകര്‍ രൂപപ്പെടുത്തിയ കാര്യം നേച്ചര്‍ ഫോട്ടോണിക്‌സ്‌ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണുള്ളത്. ക്യാമറയുടെ പ്രാഥമികഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ഇനിയും ഗവേഷണം തുടരേണ്ടതുണ്ട്.

മണിക്കൂറുകള്‍ മാത്രമാണ് ഈ കുഞ്ഞന്‍ലെന്‍സിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും തങ്ങള്‍ക്ക് ആവശ്യമായി വന്നതെന്ന് ഗവേഷകര്‍ പറയുന്നു. 100 മൈക്രോമീറ്റര്‍ (0.1 മില്ലിമീറ്റര്‍) വീതിയാണ് ഈ ലെന്‍സിനുള്ളത്. കവചം കൂടി വരുമ്പോള്‍ 120 മൈക്രോമീറ്റര്‍ വീതിയുണ്ടാകും.

3.0 മില്ലീമീറ്റര്‍ അകലത്തിലുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറയിലെ ലെന്‍സിന് ഫോക്കസ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളുടെ അറ്റത്താണ് ഇത് പ്രിന്റ് ചെയ്‌തെടുക്കുക.

സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ മനുഷ്യ ശരീരത്തിനകത്തേക്കും ആവശ്യമെങ്കില്‍ തലച്ചോറിനകത്തേക്കും ഇന്‍ജക്റ്റ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളെ കൂടാതെ ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളിലും ഈ കുഞ്ഞന്‍ ലെന്‍സ് പ്രിന്റ് ചെയ്യാവുന്നതാണ്.

ശരീരത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമല്ല, അദൃശ്യമായ രഹസ്യനിരീക്ഷണത്തിനും ജാഗ്രതാ സംവിധാനത്തിലും ഇത്തരം കുഞ്ഞന്‍ ക്യമാറകള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Top