വേദനകളിൽ നിന്നും പതിയെ മോചിതയായി നടി ശരണ്യ വീണ്ടും ജീവിതത്തിലേക്ക്

ട്ടു വർഷങ്ങൾക്കു മുൻപാണ് സിനിമ സീരിയൽ നടിക്ക് ബ്രെയിനിൽ ട്യൂമർ കണ്ടെത്തിയത്, നീണ്ട ചികിത്സക്കും ഓപ്പറേഷനും ശേഷം അത് മാറി വരികയായിരുന്നു. തലച്ചോറിൽ എഴോളം ശസ്ത്രക്രിയകളാണ് അത് മാറുന്നതിനായി ചെയ്യേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അതിലെ അവസാനത്തെ സർജറിയും പൂർത്തീകരിച്ചു. എന്നാൽ അതിനു ശേഷം ഭാഗികമായി ശരണ്യ തളർന്നു പോയിരുന്നു.

എന്നാൽ വീണ്ടും പ്രാർത്ഥനയുടെയും ചിട്ടയായ പരിചരണത്തിന്റെ ഫലമായി ശരണ്യ ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്.ഇപ്പോൾ പീസ് വാലി എന്ന ആശുപത്രിയിൽ ഫിസിയൊ തെറാപ്പി ചെയ്തുവരികയാണ് ശരണ്യ, ഇതിന്റെ ഫലമായി
ഇപ്പോൾ ശരണ്യ പതിയെ സംസാരിക്കാനും നടക്കാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ശരണ്യ ഹോസ്പിറ്റൽ വിടുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുമുണ്ട്.

https://www.facebook.com/watch/?ref=external&v=1449051235483536

തുടരെ തുടരെയുള്ള ശാസ്ത്രക്രിയകൾക്ക് സാമ്പത്തികമായി താരത്തിന്റെ കുടുംബം കഷ്ടത അനുഭവിച്ചപ്പോൾ, സഹപ്രവർത്തകരും മറ്റും സമ്പത്തികമായി സഹായിക്കുകയുണ്ടായിരുന്നു.

 

Top