കൊച്ചി മെട്രോ പാളത്തില്‍ ചരിവ്; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍

കൊച്ചി: കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാഴ്ച്ച മുന്‍പ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്‌നം കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്. പുതിയ പാതയില്‍ സര്‍വീസ് തുടങ്ങുമ്പോള്‍ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.

Top