അനുരാഗ് ഠാക്കൂറിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം, പ്രതിപക്ഷം രോഷത്തില്‍

ന്യൂഡല്‍ഹി: ബിജെപി മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ലോക്‌സഭയിലും പ്രതിഷേധം. ഷഹീന്‍ബാഗ്, ജാമിയനഗര്‍ എന്നിവിടങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലേക്ക് വെടിവയ്പ്പ് നടത്തിയ സാഹചര്യം ചൂണ്ടിക്കാട്ടി അനുരാഗ് ഠാക്കൂര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ‘വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് രാജ്യത്തെ ഒറ്റുകാരെ വെടിവെക്കണമെന്ന മുദ്രാവാക്യം അനുരാഗ് ഠാക്കൂര്‍ മുഴക്കിയത്. ഇക്കാര്യം ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഠാക്കൂറിന് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Top