കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി

accident

ലക്‌നൗ: രണ്ട് ദിവസമായി കാണാതായ ആറ് വയസുകാരിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. പിതാവിന് ഒപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ലക്‌നൗ സീനിയര്‍ സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ വീട്ടിലെ ആള്‍ക്കെതിരെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top