സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5780 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,240 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4780 രൂപയാണ്.

ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് ഉയര്‍ന്നത്. ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വര്‍ധനവ്. തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വര്‍ണം വിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ പ്രകടമായിരുന്നു.

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.

Top