സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5770 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4780 രൂപയായി.

ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Top