സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 4510 രൂപയായിരുന്നു. 45 രൂപയാണ് കൂടിയത്. അതിന് മുമ്പ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു.

4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ രണ്ട് ദിവസമായുള്ള വര്‍ധന.

ഇന്ന് 22 കാരറ്റ് 916 ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4555 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3765 രൂപയുമാണ് വില. പവന് 36440 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.

Top