രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 82.62 രൂപയും ഡീസലിന് 75.58 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 88.08 രൂപയും ഡീസലിന് 79.24 രൂപയുമാണ്.തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.98 രൂപയും ഡീസലിന് 80.88 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.48 രൂപയും ഡീസലിന് 79.35 രൂപയുമായി.

Top