ഡല്‍ഹിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ്; മലിനീകരണ തോത് നാനൂറിന് താഴെ

ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ്. മലിനീകരണ തോത് നാനൂറിന് താഴെയെത്തി. ഇതിനിടെ, മലിനീകരണത്തിന് ഡല്‍ഹിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനവും പുറത്തുവന്നു. അടുത്ത കാലത്തെ ഡല്‍ഹിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്.

ഇന്നത്തെ ശരാശരി തോത് മുന്നൂറ്റി എഴുപത്തിയഞ്ചാണ്, കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന മലിനീകരണ തോതില്‍ നേരിയ ആശ്വാസമാണിത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്. ഇതിനു മുന്‍പ് 2021 ല്‍ ആണ് ഒരു മാസത്തില്‍ 12 ദിവസം തോത് ഗുരുതരാവസ്ഥയിലെത്തിയത്.

കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. രാജ്യ തലസ്ഥാനത്തെ മലിനീകരണത്തില്‍ എട്ടു ശതമാനത്തോളം ഡല്‍ഹിയിലും ചുറ്റുമുള്ള താപനിലയങ്ങളില്‍ നിന്നുളളതാണെന്നാണ് സെന്റര്‍ ഫോര്‍ എണവയോണ്മെന്റിന്റെ പഠനമാണ് വ്യക്തമാക്കുന്നത്. മലിനീകരണ തോത് കുറയ്ക്കാന്‍ 2026 ഡിസംബര്‍ വരെ താപനിലയങ്ങള്‍ക്ക് സമയം നല്‍കി. കാര്‍ഷികാവശിഷ്ടങ്ങശള് കത്തിക്കുന്നതില്‍ കുറവുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ തീയിടുന്നതും വാഹനമലിനീകരണവും ഡല്‍ഹിയെ ബാധിക്കുന്നുണ്ട്.

Top