സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 5505 രൂപയിലും പവന് 44,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36464 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നത്തെ വില. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.

Top