സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 10 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5545 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലെത്തി. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

സ്വര്‍ണവിലയില്‍ ശിനായഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില 44440 രൂപയിലുമെത്തിയിരുന്നു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തലസ്ഥിതി തുടരുമെന്നുളള ചെയര്‍മാന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ്ണത്തില്‍ മുതലിറക്കിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണം.

Top