സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5635 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയുമായി. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഇത്തവണ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണവില 2077 ഡോളറിലേക്ക് എത്തിയേക്കും.

വിവാഹ സീസണ്‍ ആയതിനാല്‍ വിലവര്‍ധനവ് കേരള വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്.

Top