സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5490 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 80 രൂപ കുറഞ്ഞ് 43,920 ല്‍ എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4553 രൂപയാണ്. തുടര്‍ച്ചയായി സ്വര്‍ണവിപണിയിലുണ്ടായ ഉയര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വര്‍ണവിലയിലുണ്ടായത്.

തുടര്‍ച്ചയായി സ്വര്‍ണവിപണിയിലുണ്ടായ ഉയര്‍ച്ചയ്ക്ക് പിന്നാലെയാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വര്‍ണവിലയിലുണ്ടായത്. ഓണത്തിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെയാണ് സ്വര്‍ണ വില കയറുന്നത്.

Top