ഡയാന രാജകുമാരിയുടെ രാജകീയ വിവാഹത്തിലെ കേക്കിന്റെ ഭാഗം ലേലത്തിൽ

ലണ്ടൻ : ഡയാന രാജകുമാരിയുടെയും, പ്രിൻസ് ചാൾസിന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ ഭാഗം ലേലത്തിൽ.

36 വർഷം പഴക്കമുള്ള കേക്കിന്റെ ഭാഗമാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. 1981ലാണ് ഡയാന രാജകുമാരിയുടെയും, പ്രിൻസ് ചാൾസിന്റെയും വിവാഹം നടന്നത്.

സ്പെഷ്യൽ ബോക്സിലാണ് കേക്ക് സൂക്ഷിച്ചിരിക്കുന്നത്.

ബോക്സിന്റെ പുറം ഭാഗത്ത് “സി.ഡി, ബക്കിങ്ഹാം കൊട്ടാരം, 1981 ജൂലൈ 29,” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 800 ഡോളറാണ് കേക്കിന്റെ വില.

രാജദമ്പതികൾക്ക് ആശംസകൾ അറിയിച്ച കാർഡുകളും ഇതിനോടൊപ്പമുണ്ട്.

1981 ജൂലൈ 29 ന് നടന്ന കല്യാണത്തിനു വേണ്ടി റോയൽ നാവിക പാചക സ്കൂളിലെ തലവനായ ഡേവിഡ് അവിവെയാണ് കേക്കിന് രൂപകല്പന നൽകിയതും, പാകം ചെയ്തതും.

യു എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലേലം ഹൗസിൽ രാജകീയ ഫോട്ടോഗ്രാഫുകൾ, കത്തുകൾ,തുടങ്ങി നിരവധി വസ്തുക്കൾ ലേലത്തിന് പ്രദർശിപ്പിച്ചിട്ടുണ്ട്.

Top