ഏറ്റവും മികച്ച ഗോളായി ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റോഹോനോവിചിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു

ന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റോഹോനോവിചിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 87.9 ശതമാനം വോട്ട് നേടിയാണ് സ്ലാവിസ വിജയിയായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘടന മത്സരത്തില്‍ എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോളായിരുന്നു അത്. ഹാലിച്ചരന്‍ നര്‍സരിയുടെ പാസ് സ്വീകരിച്ച സ്‌റ്റോഹനോവിച് പെനാല്‍റ്റി ബോക്‌സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു.

പ്രഞ്ചല്‍ ഭുമിജ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ഗോള്‍, ഡല്‍ഹി ഡൈനാമോസിന്റെ റാണ ഘരാമിയുടെ പൂനെക്കെതിരെയുള്ള ഗോള്‍, ജാംഷഡ്പൂരിനെതിരെ ബെംഗളൂരു എഫ്.സി താരം നിഷു കുമാര്‍ നേടിയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവ താരം ഫെറന്‍ കോറോമിനാസ് നേടിയ ഗോള്‍ എന്നീ ഗോളുകള്‍ മറികടന്നാണ് സ്ലാവിസയുടെ ഗോള്‍ വിജയിച്ചത്.

Top