41-ാം വയസില്‍ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

39-ാം വയസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് 2016-ന് ശേഷം സ്വീഡനായി തന്റെ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ്.

സ്റ്റോക്ക്‌ഹോമില്‍ വ്യാഴാഴ്ച ജോര്‍ജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് സ്ലാട്ടന്‍ തിരിച്ചെത്തുക. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക എന്നതാണ് താരത്തിന്റെ ആദ്യ ലക്ഷ്യം.

തുടര്‍ന്ന് 2022 നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും കളിക്കാനാണ് താരം ലക്ഷ്യമിടുന്നത്. അപ്പോഴേക്കും സ്ലാട്ടന് 41 വയസാകും.

2002, 2006 വര്‍ഷങ്ങളില്‍ സ്വീഡനായി ലോകകപ്പ് കളിച്ച താരമാണ് സ്ലാട്ടന്‍. എന്നാല്‍ ഇതുവരെ ഒരു തവണ പോലും വലകുലുക്കാന്‍ താരത്തിനായിട്ടില്ല. പുത്തന്‍ വരവില്‍ ആ കുറവ് നികത്താനും അദ്ദേഹം ലക്ഷ്യമിടുന്നു.

Top