സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് എസി മിലാനുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മിലാന്‍: ഒക്ടോബറില്‍ 40 വയസ്സു തികയുന്ന സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ പുതുക്കി. ഒരു സീസണ് 70 ലക്ഷം യൂറോ ( ഏകദേശം 63 കോടി രൂപ) പ്രതിഫലക്കരാറില്‍ ഇറ്റാലിയന്‍ ക്ലബ്ബില്‍ തുടരുന്ന സ്വീഡിഷ് താരത്തിന്റെ പുതുക്കിയ കരാര്‍ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

എസി മിലാന്‍ ജഴ്‌സിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇബ്ര, അടുത്ത സീസണില്‍ മിലാനെ ചാംപ്യന്‍സ് ലീഗിലും എത്തിക്കുമെന്നാണ് ആരാധകപ്രതീക്ഷ. മിലാന്‍ അടുത്ത സീസണ്‍ ചാംപ്യന്‍സ് ലീഗിലെത്തിയാല്‍, ഇബ്രയ്ക്കും അതു യൂറോപ്യന്‍ വേദിയിലേക്കുള്ള ഗംഭീര തിരിച്ചുവരവാകും.

 

Top