സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം : പരാതിയുമായി കന്യാസ്ത്രീകള്‍

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ അവഹേളനപരമായ പോസ്റ്റുകളും അപവാദ പ്രചാരണങ്ങളും നടത്തിവരുന്നവര്‍ക്കെതിരേ കന്യാസ്ത്രീകള്‍ പരാതി നല്‍കി.

ഫേസ്ബുക്ക്, വാട്ട്‌സ് ആപ് തുടങ്ങിയവയിലൂടെ തുടര്‍ച്ചയായി കന്യാസ്ത്രീകളെ വളരെ മോശമായ ഭാഷയില്‍ അവഹേളിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തവര്‍ക്കെതിരേയാണ് പോലീസ് അധികാരികള്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരേ ഇതര ക്രൈസ്തവ സംഘടനകളും കേസ് കൊടുത്തിട്ടുണ്ട്. അശ്ലീല കമന്റുകള്‍ സഹിതം തുടര്‍ച്ചയായി പോസ്റ്റുകളിട്ട കോഴിക്കോട് സ്വദേശിക്കെതിരേ സന്യാസിനികളുടെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

മതവികാരം വ്രണപ്പെടുത്തിയതിനെതിരേ കൊല്ലം രൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കെസിവൈഎം രൂപത സമിതിയും പരാതി നല്‍കിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന ചില വാര്‍ത്താ ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top