ഗ്രൂപ്പ് വീഡിയോ കോള്‍ അപ്‌ഡേറ്റുമായി സ്‌കൈപ്പ് ലൈറ്റ്

സ്‌കൈപ്പ് ലൈറ്റ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളും സാധ്യമാകും.

സ്‌കൈപ്പ് ലൈറ്റ് ആപ്പിന് വേണ്ടി ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിന് ഒപ്പം ‘Ruuh’ എന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ സ്‌കൈപ്പ് ലൈറ്റ് ഉപയോക്താക്കള്‍ക്കും വീഡിയോ കോളിങ്ങ് ലഭ്യമാകുമെന്നും ഗ്രൂപ്പ് വീഡിയോ അല്ലെങ്കില്‍ ഓഡിയോ കോളില്‍ ആര്‍ക്കും സൗജന്യമായി ചേരാമെന്നും കമ്പനി പറഞ്ഞു.

ഗ്രൂപ്പ് വീഡിയോ ചാറ്റിന് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്‌കൈപ്പ് ലൈറ്റ് ഉപയോക്താക്കള്‍ക്ക് ക്ഷണിക്കാന്‍ കഴിയും.

ഇതുവരെ ഉള്ളതിലും എളുപ്പത്തില്‍ വീഡിയോ കോള്‍ ചെയ്യാവുന്ന തരത്തിലാണ് മൈക്രോസോഫ്റ്റ് പുതിയ ആശയം ഒരുക്കിയിരിക്കുന്നത്. മറ്റുള്ളവരെ കൂട്ടിച്ചേര്‍ക്കുന്നതിന് പ്രധാന യൂസര്‍ വാട്‌സ് ആപ്പ് വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഇന്‍വിറ്റേഷന്‍ ലിങ്ക് അയക്കണം.

സ്‌കൈപ്പ് ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ പിസിയിലോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള വെബ് സൈറ്റിന്റെ ലിങ്കാണിത്. ഇന്‍വിറ്റേഷന്‍ ലിങ്കിന്റെ കലാവധി 24 മണിക്കൂര്‍ മാത്രമായിരിക്കും.

രാജ്യത്തെ എല്ലാ സ്‌കൈപ്പ് ഉത്പന്നങ്ങളിലും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ലഭ്യമാകും . ദീപാവലി ആസ്പദമാക്കിയുള്ള സ്റ്റിക്കറുകളും ഇമോഷനുകളും ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റു ഫീച്ചറുകള്‍ .

കുറഞ്ഞ ബാന്‍ഡ് വിഡ്തിലും മികച്ച വീഡിയോ ,ഓഡിയോ കോളിങ്ങ് ,മെസ്സേജിങ്ങ് അനുഭവം സാധ്യമാക്കുന്ന സ്‌കൈപ്പ് ലൈറ്റ് ഈ വര്‍ഷം തുടക്കത്തില്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് ഗൂഗിളിന്റെ മെസ്സേജിങ്ങ് ആപ്പ് അലോ, വീഡിയോ കോളിങ്ങ് ആപ്പ് ഡ്യുവോ, വാട്‌സ്ആപ്പ്, ഫേസ് ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് കടുത്ത മത്സരം ആണ് ഉയര്‍ത്തിയത്.

കൂടാതെ ഉപയോക്താക്കള്‍ക്ക് ഇണങ്ങും വിധം സ്‌കൈപ്പ് ലൈറ്റില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Top