യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം ; വ്യക്തമാക്കി ടെലികോം കമ്പനികള്‍

SKYPE

രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും, ഡുവും. യു.എ.ഇ.യില്‍ സ്‌കൈപ്പ് നിയമവിരുദ്ധമാകുന്നത് അംഗീകൃത ലൈസന്‍സില്ലാതെ വോയ്പ് സേവനങ്ങള്‍ നല്കുന്നതിനാലാണ്

സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്നുള്ള ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലെന്നും കമ്പനികള്‍ അറിയിച്ചു.

ഇത്തിസലാത്തിനും, ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പുകളുണ്ട്. മാസം ഒരു നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.

Top