ആശുപത്രി ബയോഗ്യാസ് പ്ലാന്റില്‍ കുഞ്ഞുങ്ങളുടെ തലയോട്ടികളും എല്ലുകളും

വര്‍ധ: മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളും കണ്ടെടുത്തു. നിയമവിരുദ്ധ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട മറ്റൊരു കേസന്വേഷണത്തിനിടെയാണ് സംഭവം.

ആശുപത്രി പരിസരത്തെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കദം ആശുപത്രി ഡയറക്ടര്‍ കൂടിയായ ഡോ.രേഖാ കദമും ഒരു നഴ്‌സും അറസ്റ്റിലായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്.

Top