ഇന്ത്യൻ നിരത്തുകളിൽ എത്താൻ ഒരുങ്ങി സ്‌കോഡയുടെ വിഷൻ – ഇൻ

സ്കോഡയുടെ  വിഷന്‍-ഇന്‍ പ്രൊഡക്ഷന്റെ പരീക്ഷണം തുടങ്ങി.ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ കണ്‍സെപ്റ്റ് വാഹനമായിരുന്നുഇത്.വിഷന്‍-ഇന്‍ പ്രൊഡക്ഷന്‍ മോഡല്‍ 2021-ന്റെ ആദ്യത്തോടെ നിരത്തുകളിലെത്തുമെന്നാണ് സ്‌കോഡ അറിയിച്ചിരുന്നത്.സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിയ കോണ്സെപ്റ് മോഡലാണ്  വിഷന്‍ ഇന്‍.

സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കണ്‍സെപ്റ്റ് മോഡലിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.ഇന്ത്യന്‍ നിരത്തുകളില്‍ കരുത്തന്‍ സാന്നിധ്യമായ ഹ്യുണ്ടായി ക്രെറ്റ, കിയ സോണറ്റ് എന്നീ മിഡ്-സൈസ് എസ്.യു.വുകളുമായി ആയിരിക്കും ഈ വണ്ടി മത്സരിക്കുക. ഏതായാലും വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതിനായുള്ള കാത്തിരിപ്പിൽ ആണ് വണ്ടി പ്രേമികൾ.

Top