പുതിയ സ്‌പോർട്‌ലൈൻ വേരിയന്റുമായി സ്കോഡ ഒക്‌ടാവിയ

നപ്രിയ മോഡലായ ഒക്‌ടാവിയയ്ക്ക് ഒരു പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് പുറത്തിറക്കി ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യൻ വിപണിയിലേക്ക് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാനിലേക്കും ഈ പതിപ്പ് എത്തിയേക്കും.

പുതിയ 2021 ഒക്‌ടാവിയ സ്‌പോർട്‌ലൈൻ അതിന്റെ നിരയിലെ സ്റ്റൈൽ, ടോപ്പ്-എൻഡ് ‘RS’ മോഡലുകൾക്കിടയിലാകും ഇടംപിടിക്കുക. സെഡാന്റെ ഈ പുതിയ വേരിയന്റിൽ എല്ലാ സ്കോഡ മോഡലുകളുടെയും ‘സ്‌പോർട്‌ലൈൻ’ വേരിയന്റുകളിൽ സാധാരണമായി കണ്ടുവരുന്ന നിരവധി ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തും.

ഫ്രണ്ട് ഗ്രില്ലിലേക്കുള്ള ബ്ലാക്ക് ഔട്ട് ട്രീറ്റ്മെന്റ്, 17 ഇഞ്ച് അലോയ് വീലുകൾ, ടെയിൽ‌ഗേറ്റിലെ ‘സ്കോഡ’ ബാഡ്‌ജിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളുള്ള ഒക്‌ടാവിയ സ്‌പോർട്‌ലൈൻ വേരിയന്റും സ്‌കോഡ വാഗ്ദാനം ചെയ്യും.

ഇത് കറുപ്പ് നിറത്തിലും തെരഞ്ഞെടുക്കാം എന്ന കാര്യം വളരെ സ്വാഗതാർഹമായ കാര്യമാണ്. ചുറ്റുമുള്ള എൽഇഡി ലൈറ്റിംഗും ബ്ലാക്ക്ഔട്ട് ചെയ്ത വിംഗ് മിററുകളും എക്സിക്യൂട്ടീവ് സെഡാന്റെ മറ്റ് ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

 

 

Top